ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 02/07/2024


കുവൈത്ത് സിറ്റി: വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് നിയമം കൊണ്ടുവരുന്നു. ഇത്തരം ലംഘനങ്ങൾ ട്രാഫിക് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നുവെന്നുള്ള പഠനങ്ങൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പൗരന്മാരുടെയോ താമസക്കാരുടെയോ മേൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് സുരക്ഷിതമായ ​യാത്ര എല്ലാവർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ട്രാഫിക് അധികൃതർ പറഞ്ഞു. 

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഉയർന്ന പിഴ ഈടാക്കുന്നതിനാൽ ആളുകൾ പലപ്പോഴും ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ട്. കനത്ത പിഴ ഉള്ളത് കാരണം സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ നിയമങ്ങൾ അവിടെയെല്ലാം പാലിക്കുപ്പെടുന്നുണ്ട്. ഇതിലൂടെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാഫിക്ക് വിഭാ​ഗം വ്യക്തമാക്കി.

Related News