കുവൈറ്റിൽ ജെമിനി സീസൺ ഇന്ന് ആരംഭിക്കുമെന്ന് അദെൽ അൽ സദൂൻ; മുന്നറിയിപ്പ്

  • 03/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ചൂടുള്ള ജെമിനി സീസൺ ഇന്ന് ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ സദൂൻ. ഇത് 26 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. ആദ്യത്തെ ജെമിനി സീസൺ എല്ലാ വർഷവും ജൂലൈ മൂന്നിന് ആരംഭിക്കുന്നു. അതിൻ്റെ നക്ഷത്രം അൽ ഹഖ ആണ്. രണ്ടാമത്തെ ജെമിനി സീസൺ ജൂലൈ 16 ന് ആരംഭിക്കുന്നു. അതിൻ്റെ നക്ഷത്രം അൽ ഹനാ ആണ്. അതിൻ്റെ കാലയളവ് 13 ദിവസമാണ്. ജൂലൈ 28 വരെ ഇത് തുടരുകയും തുടർന്ന് രണ്ടാമത്തെ അൽ മിർസാം സീസൺ ആരംഭിക്കുകയും ചെയ്യും. ജെമിനി കാലഘട്ടത്തിൽ രാജ്യത്ത് ചൂടുള്ള കാലാവസ്ഥയായിരിക്കും. ഒന്നും രണ്ടും ജെമിനി സീസണുകളിൽ കാറ്റ് ശക്തമാവുകയും അവയ്‌ക്കൊപ്പം പൊടി ഉയരുകയും ചെയ്യും. രണ്ടാമത്തെ ജെമിനിയുടെ തുടക്കത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

Related News