പ്രവാസികൾക്ക് ഫീസ് ഈടാക്കി പ്രിന്റഡ് ഡ്രൈവിംഗ് ലൈസൻസ് നൽകാനൊരുങ്ങി കുവൈറ്റ്

  • 03/07/2024


കുവൈത്ത് സിറ്റി: പ്രവാസികൾക്ക് 10 മുതൽ 30 ദിനാർ വരെ ഫീസ് നൽകി ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുവദിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നു. കരമാർഗം രാജ്യം വിടുമ്പോൾ മറ്റ് ഗൾഫ്, അറബ് രാജ്യങ്ങളിൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്ന പ്രവാസികളെക്കുറിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് ഈ നീക്കം. കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ നിന്നുള്ള ഡിജിറ്റൽ ലൈസൻസുകൾ അം​ഗീകരിക്കാൻ പല രാജ്യങ്ങളും തയാറാകാത്ത അവസ്ഥയുണ്ട്. 

കുവൈത്ത് മൊബൈൽ ഐഡി ആപ്പിലെ ഡിജിറ്റൽ ലൈസൻസുകൾ രാജ്യത്തെ ട്രാഫിക്ക്, സെക്യൂരിറ്റി പട്രോളിംഗുകൾ സ്വീകരിക്കുന്നത് തുടരും. ഫിസിക്കൽ ഐഡി ലൈസൻസുകൾക്കുള്ള നിർദ്ദിഷ്ട ഫീസ് ഇതിനാവശ്യമായ ചെലവ് നികത്താൻ ഉദ്ദേശിച്ചുള്ളതാണ്. അതേസമയം, എ ല്ലാ പ്രവാസി ലൈസൻസുകളും ഒരു വർഷത്തേക്ക് മാത്രമേ ഇഷ്യൂ ചെയ്യുന്നുള്ളൂവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഫിസിക്കൽ ലൈസൻസ് ഓപ്ഷൻ നടപ്പിലാക്കിയാലും, അത് ഒരു വർഷത്തേക്ക് മാത്രം സാധുതയുള്ളതായി തുടരും.

Related News