60 വയസിനു മുകളിലുള്ള പ്രവാസികൾ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുമെന്നുള്ള പ്രതീക്ഷയിൽ പ്രവാസികൾ

  • 03/07/2024


കുവൈത്ത് സിറ്റി: അറുപത് വയസിന് മുകളിൽ പ്രായമുള്ള ബിരുദധാരികളല്ലാത്ത തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഉയർന്ന ഫീസ് ഈടാക്കുന്നതിലെ വിവാദം അവസാനിക്കുന്നില്ല. സർക്കാർ ഏജൻസികൾ ഫീസ് കൂട്ടിയത് തൊഴിൽ വിപണിയിലും നിക്ഷേപ അന്തരീക്ഷത്തിലും വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഈ ഫീസ് ചുമത്തുന്നത് തുടരുന്നത് തൊഴിൽ വിപണിയിൽ യഥാർത്ഥ വൈദഗ്ധ്യവും കഴിവുകളുമുള്ള തൊഴിലാളികളുടെ കുറവിന് കാരണമാകുന്നുണ്ട്. നിക്ഷേപം കുറയുന്നതിനും കാരണാകുന്നുണ്ടെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നോ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ ആരോഗ്യ ഇൻഷുറൻസ് പോളിസി നേടുന്നതിനു പുറമേ, ഈ വിഭാഗം തൊഴിലാളികൾ വർക്ക് പെർമിറ്റ് പുതുക്കാൻ നൽകേണ്ടതിന് 250 ദിനാർ ആണ്. വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിനും വിവിധ മേഖലകളിലെ പൗരന്മാരുടെ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പോളിസികളുടെ ഭാഗമായിരുന്നു ഈ തീരുമാനം.

Related News