മഴക്കാലത്ത് ടണലുകളിൽ വെള്ളം നിറയുന്നത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സാങ്കേതിക വിദ്യയുമായി കുവൈറ്റ് റോഡ്‌സ് അതോറിറ്റി

  • 03/07/2024


കുവൈറ്റ് സിറ്റി : മഴക്കാലത്ത് ടണലുകളിൽ വെള്ളം നിറയുന്നത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി SCADA സംവിധാനം ആരംഭിക്കുന്നു. മഴക്കാലത്തെ മുൻകൂർ തയ്യാറെടുപ്പുകളുടെ ഭാഗമായി വാട്ടർ പമ്പിംഗ് സ്റ്റേഷനുകൾ സ്ഥിരമായി നിരീക്ഷിക്കുന്ന SCADA സ്‌കാഡ സംവിധാനം പ്രവർത്തിപ്പിക്കാൻ തുടങ്ങി.

ടണലുകളിലെ വാട്ടർ പമ്പുകൾ നിരീക്ഷിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഈ സംവിധാനത്തിന് കഴിയുമെന്ന് അതോറിറ്റി പ്രസ്താവനയിൽ സൂചിപ്പിച്ചു. പുതിയ സംവിധാനം കൺട്രോൾ റൂമിൽ നിന്നും എൻട്രി സിസ്റ്റത്തിൽ നിന്നും പമ്പുകളുടെ നിരീക്ഷണവും പ്രവർത്തനവും നിയന്ത്രിക്കും, കൂടാതെ വിവിധ തുരങ്കങ്ങളുടെ അവസ്ഥ സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള ക്യാമറകളുടെ സാന്നിധ്യം ഉണ്ടാകും.

Related News