ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഫീസ് ; ഫിലിപ്പിനോ 700 ദിനാർ, ശ്രീലങ്ക 750 ദിനാർ

  • 04/07/2024

  



കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അൽ ദുറ മാൻപവർ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഒഹമ്മദ് അഹമ്മദ് അൽ അല്യാൻ. റിക്രൂട്ട്‌മെൻ്റ് നടപടികൾ ആരംഭിക്കുമ്പോൾ തന്നെ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ പൗരന്മാർക്ക് ലഭ്യമാകും. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അൽ സബാഹ്, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് എന്നിവരുടെ നിർദ്ദേശങ്ങൾ പ്രകാരം നടപടികൾ തുടരുകയാണ്.

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് യാത്രാ ടിക്കറ്റ് ഉൾപ്പെടെ 700 ദിനാർ ആയിരിക്കും. ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾക്ക് ടിക്കറ്റ് ഉൾപ്പെടെ 750 ദിനാർ ആയിരിക്കും. ഒരു ​ഗാർഹിക തൊഴിലാളിയെയോ ഡ്രൈവറെയോ പാചകക്കാരനെയോ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് ടിക്കറ്റ് ഉൾപ്പെടെ 180 ദിനാർ ആയിരിക്കും. വിവിധ ഗവർണറേറ്റുകളിൽ കമ്പനി ശാഖകൾ സ്ഥാപിക്കാൻ അൽ-ദുറ കോഓപ്പറേറ്റീവ് സൊസൈറ്റി യൂണിയനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അല്യാൻ വ്യക്തമാക്കി.

Related News