വാരാന്ത്യത്തിൽ കുവൈത്തിൽ ചൂ‌ട് കൂടിയ കാലാവസ്ഥ; മുന്നറിയിപ്പ്

  • 05/07/2024


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിലെ കാലാവസ്ഥ പകലും രാത്രിയും ചൂടുള്ളതായിരിക്കുമെന്ന് മുന്നറിയിപ്പ്. നേരിയതോ മിതമായതോ ആയ നിലയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. മണിക്കൂറിൽ 12 മുതൽ 45 കി.മീ. വേ​ഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. പൊടി ഉയരാനും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. 2 മുതൽ 5 അടി വരെ തിരമാലകൾ ഉയർന്നേക്കും. 

വെള്ളിയാഴ്ച, കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. മണിക്കൂറിൽ 12 മുതൽ 45 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും പൊടി ഉയരാനും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. തിരമാലകൾ 2 മുതൽ 5 അടി വരെ ഉയർന്നേക്കും. വെള്ളിയാഴ്ച രാത്രിയും ചൂട് നിറഞ്ഞ കാലാവസ്ഥയ്ക്കാണ് സാധ്യത. ശനിയാഴ്ചയും ചൂടുള്ള കാലാവസ്ഥ തുടരും. പ്രതീക്ഷിക്കുന്ന കൂടിയ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Related News