തടസമില്ലാത്ത സേവനം ഉറപ്പാക്കും; ആരോ​ഗ്യ മൊബൈൽ ജനറേറ്ററുകൾ സ്ഥാപിക്കാൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 05/07/2024


കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭവമായി 
ആരോഗ്യ മന്ത്രാലയം. അടിയന്തര ഉപയോഗത്തിനായി മൊബൈൽ ഇലക്ട്രിക് ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ വൈദ്യുതി തടസങ്ങൾ നേരിടുന്നതിനാണ് ഈ സംവിധാനങ്ങൾ കൊണ്ട് വന്നിട്ടുള്ളത്. ജനറേറ്ററുകൾ തടസമില്ലാത്ത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും അതുവഴി രോഗികൾക്ക് തുടർച്ചയായ പരിചരണം ലഭിക്കുമെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ ജനറേറ്ററുകൾ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥാപിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. നിർണായക സമയങ്ങളിൽ അവശ്യമായ ബാക്കപ്പ് പവർ നൽകാൻ ഈ ജനറേററ്റുകൾക്ക് സാധിക്കും.

Related News