പ്രവാസികൾക്ക് ഇരട്ട കോവിഡ് പരിശോധന; പി.സി.ആർ. ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെ. മുരളീധരൻ

  • 26/02/2021

കോഴിക്കോട് : വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പി.സി.ആർ. ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെ. മുരളീധരൻ എം.പി. പ്രവാസികൾക്കായുള്ള കോവിഡ് ഇരട്ട പരിശോധന ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഇത് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. 

72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികൾ വീണ്ടും 1700 രൂപ ചെലവാക്കി വിമാനത്താവളത്തിൽനിന്നും ടെസ്റ്റ് ചെയ്യണം. ഒന്നുകിൽ സർക്കാരിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനയോ അല്ലെങ്കിൽ പരിശോധന ഒഴിവാക്കി നൽകുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Related News