കുവൈത്ത് സിറ്റി : മാർച്ച് എട്ടുമുതൽ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികൾ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് പിൻവലിച്ചു . തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നതിനാൽ മന്ത്രി സഭ കൂടി യോഗം ഇതു പുനരാലോചിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽ റായ്’ ദിനപത്രം നേരത്തെ റിപ്പോർട്ട് ചെയ്തു. മലയാളികൾ അടക്കമുള്ള പതിനായിരകണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസമായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?