കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി തൂങ്ങി മരിച്ചു

  • 02/12/2021


ഇടുക്കി(Idukki):  മൂന്നാറില്‍ മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു. മൂന്നാര്‍ ന്യുകോളനിയില്‍ താമസിക്കുന്ന പാല്‍പ്പാണ്ടിയാണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. 

2019 ലാണ് കേസിന് ആധാരമായ സംഭവം ഉണ്ടായത്. വീട്ടില്‍ കളിക്കുന്നതിനിടെ മകന്റെ കുട്ടിയെ പാല്‍പ്പാണ്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതി. പരാതി വ്യാജമാണെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. പക്ഷേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് പാല്‍പ്പാണ്ടി മൂന്നുമാസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പാല്‍പ്പാണ്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. വ്യാഴാഴ്ച തൊടുപുഴ പോക്സോ കോടതിയില്‍ കുറ്റപത്രം വായിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ പുലര്‍ച്ചെ അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Related News