സ്കൂളിലെ ശുചിമുറിയില്‍ ക്യാമറ ഒളിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

  • 02/12/2021

കണ്ണൂർ:  സ്കൂളിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ചു കുട്ടികളുടെ ചിത്രം പകർത്തിയ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂര്‍ പിണറായിയിലാണ് സംഭവം. ആർസി അമല ബേസിക് യുപി സ്കൂളിലെ അറബി അധ്യാപകൻ വടകര വള്ള്യാട് കെ.നൗഷാദിനെ (36) ആണ് പോക്സോ കുറ്റം ചുമത്തി ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്കൂളിലെ ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയാണ് ഈ വിവരം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് പ്രധാനാധ്യാപിക പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് അധ്യാപകന്‍റേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Related News