സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; നാലുപേര്‍ കസ്റ്റഡിയില്‍; തിരുവല്ലയില്‍ ഹർത്താൽ

  • 02/12/2021

തിരുവല്ല:  സി.പി.എം ലോക്കൽ സെക്രട്ടറി  പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പ്രതികളെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു.കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
             കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. കേസിൽ ആകെ അഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. വേങ്ങൽ സ്വദേശി അഭിക്കായി തിരച്ചിൽ തുടരുന്നു.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു.
            ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. 

Related News