വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടും: മന്ത്രി

  • 03/12/2021

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസടക്കം നല്‍കും.
            കൊവിഡ് അശങ്കയിലും വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Related News