കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ പുഴയിലേക്ക് ചാടിയ പ്രതി മരിച്ചു

  • 03/12/2021

തൊടുപുഴ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടിയ പ്രതി മരിച്ചു.കാലാനി സ്വദേശി ഷാഫിയാണ് (38)മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 
             കഞ്ചാവ് കേസിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോതമംഗലത്ത് നിന്നെത്തിയ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള കടവില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്.  

Related News