പാർട്ടിയെ നയിക്കാൻ കോടിയേരി തിരിച്ചെത്തി

  • 03/12/2021

തിരുവനന്തപുരം: ഒരു വർഷത്തിനുശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
              ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത്. എ. വിജയരാഘവനായിരുന്നു പകരം ചുമതല. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.മയക്കുമരുന്ന് ഫണ്ട് കേസിൽ അറസ്റ്റിലായിരുന്ന മകൻ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങി ദിവസങ്ങൾക്കകം ആണ് സെക്രട്ടറിസ്ഥാനത്തേക്ക് കോടിയേരിയുടെ മടക്കം. 
              ബിനീഷിന് കഴിഞ്ഞ മാസമാണ് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിഞ്ഞെങ്കിലും ഇക്കാലയളവിൽ പാർട്ടിയുടെ കടിഞ്ഞാൺ കോടിയേരിയിൽ തന്നെയായിരുന്നു.
         സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പിബി അംഗം തുടങ്ങിയ പദവികൾ പാർട്ടിയിൽ കോടിയേരി വഹിച്ചിട്ടുണ്ട്​. നിലവിൽ സി.പി.എം പി.ബി അംഗമാണ്.

Related News