ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 03/12/2021

കാ​സ​ർ​കോ​ട്​: ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ പരേതനായ അഹ്‌മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകള്‍ ഫമീദ (28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഇ​വ​രെ ചൊ​വ്വാ​ഴ്​​ച മു​ത​ലാ​ണ്​ കാ​ണാ​താ​യ​ത്. ബുധനാഴ്ച രാവിലെ തളങ്കരയിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മും​ബൈ സ്വ​ദേ​ശി റ​സൂ​ലാ​ണ്​ ഭ​ർ​ത്താ​വ്. ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഭര്‍ത്താവില്‍നിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫമീദയെ കാണാതായതോടെ ബന്ധുക്കള്‍ വനിതാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് സെല്‍ കേസെടുത്തു.


Related News