ഡ്രൈവറിന് പകരം കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് ഓടിച്ചു; വാഹനമിടിച്ച് നാല് പേര്‍ക്ക് പരിക്ക്

  • 03/12/2021

കോട്ടയം: കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിന്‍റെ ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വാഹനം വഴിയില്‍ നിര്‍ത്തിയപ്പോള്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കുകയായിരുന്നു. ഇതാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. 

പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കരിക്ക് വിൽപ്പനക്കാരൻ പിന്നോട്ടെടുത്ത  ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ഒരു ഓട്ടോ തലകീഴായി മറിഞ്ഞു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വില്പനക്കാരന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

Related News