ലഹരിപ്പാർട്ടി നടന്ന ഫ്ളാറ്റിൽ പരിശോധന: സൈജുവിനെതിരേ കുരുക്ക് മുറുകുന്നു

  • 04/12/2021

കൊ​ച്ചി: കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മോ​ഡ​ലു​ക​ളു​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​ന്‍ ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യുവതികളടക്കം പാ​ര്‍​ട്ടി​യി​ല്‍ സൈ​ജു​വി​നൊ​പ്പം ല​ഹ​രി ഉ​പ​യോ​ഗി​ച്ച 17 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി  ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ​വ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സൈ​ജു​വി​ന്റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പൊലീസ് ചോദ്യം ചെയ്യാ‍ൻ വിളിപ്പിച്ചെങ്കിലും  ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
                 അ​തേ​സ​മ​യം, മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ സൈ​ജു​വി​നെ​തി​രെ ഒ​ന്‍​പ​ത് കേ​സു​ക​ളെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സൈ​ജു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്ന് പൊലീസിന് ലഭിച്ചത്  രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്. ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍  ഓരോ പാര്‍ട്ടിയേയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. പാർട്ടികള്‍ നടന്ന സ്ഥലങ്ങൾ, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് നൽകി.

Related News