കൊച്ചി: കൊച്ചിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടസമയത്ത് തന്നെ രക്ഷിച്ചവരെ പ്രമുഖ വ്യവസായി എം.എ യൂസുഫലി കാണാനെത്തി. ഏഴുമാസങ്ങള്‍ക്കു മുമ്പ് എറണാകുളം പനങ്ങാടുണ്ടായില്‍ നടന്ന അപകടത്തില്‍ അദ്ധേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് യൂസുഫലി നേരിട്ട് കണ്ട് നന്ദി അറിയിച്ചത്. അപകടത്തിന് പിന്നാലെ അദ്ദേഹം ഗള്‍ഫിലേക്ക് പോകുകയായിരുന്നു. തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയവരെ കാണണം എന്ന് ആഗ്രഹിച്ചിരുന്നതായും അതിന് ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും യൂസുഫലി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്ത വനിത പൊലീസ് ഓഫീസര്‍ ബിജിയെയാണ് യൂസുഫലി ആദ്യം കാണാന്‍ എത്തിയത്. ബിജിയായിരുന്നു അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പ് പ്രഥമ ശുശ്രൂഷ നല്‍കിയത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയെയും യൂസുഫലി കാണാന്‍ മറന്നില്ല. എല്ലാവര്‍ക്കും പാരിതോഷികങ്ങളും നല്‍കിയാണ് അദ്ദേഹം കൊച്ചിയില്‍ നിന്നും മടങ്ങിയത്. എംഎ യൂസുഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ 11നാണ് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?