മരണപ്പെട്ട ഭിക്ഷാടകയുടെ മുറിയില്‍ നിന്ന് ലഭിച്ചത് ഒന്നരലക്ഷത്തിലേറെ രൂപ

  • 05/12/2021

ആലുവ: കുഴിവേലിപ്പടിയിൽ മരണപ്പെട്ട  ഭിക്ഷാടകയായ വയോധികയുടെ മുറി പരിശോധിച്ച പൊലീസും നാട്ടുകാരും കണ്ടെത്തിയത്  ഒന്നരലക്ഷത്തിലേറെ രൂപ.  1,67,620 രൂപയാണ് മുറിയില്‍ നിന്ന് ലഭിച്ചത്. മട്ടാഞ്ചേരി ആനാട്ടിപ്പറമ്പിൽ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്.  കണ്ടെത്തിയ പണം അവകാശികൾക്കു വിട്ടുകൊടുത്തേക്കും.

പള്ളികൾ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവർ കുഴിവേലിപ്പടി മുസ്‌ലിം ജമാഅത്ത് വക കെട്ടിടത്തിലാണു താമസിച്ചിരുന്നത്. അഞ്ചു വർഷം മുൻപാണ് ഐഷാ ബീവി കുഴിവേലിപ്പടിയിൽ എത്തിയത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയാണു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്. എടത്തല പൊലീസും നാട്ടുകാരും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മരണവിവരം അറിഞ്ഞ് ഐഷാ ബീവിയുടെ സഹോദരിയും ബന്ധുക്കളും എത്തിയിരുന്നു. ഇവര്‍ക്ക് ഈ തുക കൈമാറിയേക്കും. ഇവരുടെ ഖബറടക്കം നടത്തി. 

Related News