തിരുവല്ല: കഴിഞ്ഞ ദിവസം പെരിങ്ങരയില്‍ നടന്ന സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും പാര്‍ട്ടി നല്‍കും സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സി.പി.എം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനത്തിനുള്ള പിന്തുണയും നല്‍കും. ആര്‍.എസ്.എസ് നടത്തുന്ന കൊലപാതകങ്ങള്‍ അവര്‍ ഏറ്റെടുക്കില്ല. വ്യാജപ്രചാരണം നടത്തുകയാണ് അവരുടെ പതിവ്. അക്രമ പാതയില്‍ നിന്ന് ആര്‍.എസ്.എസ് പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?