കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു

  • 06/12/2021

ചാരുംമൂട്:  കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക്  ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. 

കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ  ഇറങ്ങുമ്പോൾ കയർ പൊട്ടി  കിണറ്റിലേക്ക് വീഴുകയായിരുന്നു. അനൂപിന്‍റെ അമ്മ ഗീതയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അടൂരിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു. ബിരുദ പഠനത്തിന് ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയായിരുന്നു അനൂപ്. പിതാവ്: അനിൽ മാതാവ്:  ഗീത. സഹോദരി: അഞ്ചു.

Related News