പരസ്യവിചാരണ; പെണ്‍കുട്ടിയോടും കോടതിയോടും ക്ഷമ ചോദിച്ച് പിങ്ക് പൊലിസ്

  • 06/12/2021

കൊച്ചി:തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മകളെയും പരസ്യമായി ചോദ്യംചെയ്ത സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‍കി. 
           സംഭവത്തില്‍ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുകയാണെന്ന് പോലീസുകാരി വ്യക്തമാക്കി.തനിക്കും മൂന്നു കുട്ടികളുണ്ടെന്നും സംരക്ഷണ ചുമതല തനിക്കാണെന്നും കോടതിയില്‍ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ പറയുന്നു. 
      ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടി അനുഭവിച്ച മാനസിക പ്രശ്‌നങ്ങള്‍ക്ക് പകരം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related News