കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്;30 മരണം

  • 06/12/2021

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങള്‍ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 
        എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 166787 പേരാണ് ഇപ്പോള്‍ നിരിക്ഷണത്തിലുള്ളത്.
       24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് പൊതുവില്‍ ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. 40730 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

Related News