മുല്ലപ്പെരിയാർ: ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നു, ജാഗ്രത നിര്‍ദ്ദേശം നൽകി

  • 06/12/2021

ഇടുക്കി:മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നു. ഇന്ന് രാത്രിയോടെയാണ് സ്പില്‍വെയുടെ ഷട്ടറുകള്‍ ഉയര്‍ത്തുകയെന്ന് തമിഴ്‌നാട് അറിയിച്ചു.
      സെക്കന്റില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതിനുപിന്നാലെ വണ്ടിപ്പേരിയാര്‍, വള്ളക്കടവ്  മേഖലകളിലെ വീടുകളില്‍ വെള്ളം കയറി.
      സാധാരണയിലും വെള്ളം ഇന്ന് കൂടുതല്‍ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. രാത്രി (തിങ്കള്‍)8.30 മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 9 ഷട്ടറുകള്‍ 120 സെ.മി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു.ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ഇരു കരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 
        ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Related News