മാറ്റമില്ല; കെ.എ.എസ് ശമ്പളം 81,800 തന്നെ

  • 07/12/2021

തിരുവനന്തപുരം: സിവില്‍ സര്‍വിസ് സംഘടനകളുടെ പ്രതിഷേധം വകവയ്ച്ചില്ല, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തില്‍ മാറ്റംവരുത്തിയില്ല. അടിസ്ഥാന ശമ്പളം 81,800 തന്നെയായിരിക്കും. 
           ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്.ഇതിനു പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും.
           കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കൂടുതലാണെന്ന് ആരോപിച്ച് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് സംഘടനകള്‍ പ്രതിഷേധം പ്രകടfപ്പിച്ചിരുന്നു.

Related News