ശബരിമല : കാണിക്ക വരുമാനം 9 കോടി കവിഞ്ഞു

  • 07/12/2021

പത്തനംതിട്ട: ശബരിമലയില്‍ കാണിക്കയായി ലഭിച്ച വരുമാനം ഒന്‍പത് കോടി കവിഞ്ഞു. മണ്ഡല തീര്‍ഥാടനകാലം ആരംഭിച്ച് ഞായറാഴ്ചവരെയുള്ള കണക്കാണിത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ ബാക്കിയുള്ളതിനാല്‍ യഥാര്‍ഥ വരുമാനം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇപ്പോള്‍ അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നാല് ദിവസത്തോളമായി തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
           ഇക്കുറി ഇതരസംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതും വരുമാനം വര്‍ധിപ്പിച്ചു.രണ്ട് വര്‍ഷമായി ഇതരസംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തുന്നത് കുറവായിരുന്നു. തിങ്കളാഴ്ച നടപ്പന്തല്‍ നിറഞ്ഞതോടെ ഘട്ടംഘട്ടമായാണ് പതിനെട്ടാംപടിയിലേക്ക് ഭക്തരെ കടത്തിവിട്ടത്. വൈകിട്ട് നട തുറക്കും മുന്‍പ് തന്നെ നടപ്പന്തല്‍ നിറഞ്ഞ് നിരവധി ഭക്തരാണ് ദര്‍ശനത്തിനായി കാത്തുനിന്നത്.

Related News