ഒമിക്രോണ്‍: പരിശോധനയ്ക്കയച്ച എട്ട് പേരുടെയും ഫലം നെഗറ്റീവ്; കേരളത്തിന് ആശ്വാസം

  • 07/12/2021

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (2), മലപ്പുറം (2), എറണാകുളം (2), തിരുവനന്തപുരം (1) പത്തനംതിട്ട (1) എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. 
            ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. അതിനിടെ ഹൈ റിസ്‌ക് രാജ്യത്തുനിന്ന് കോഴിക്കോട് എത്തിയ ഒരാള്‍ക്കുകൂടി കൊവിഡ് പോസിറ്റീവായി. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍.ടി.പി.സി.ആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. 
            രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

Related News