പൊലീസ് യൂണിഫോമില്‍ വ​നി​ത എ​സ് ഐ​യു​ടെ 'സേ​വ്​ ദി ​ഡേ​റ്റ്'; വിവാദം

  • 07/12/2021

കോ​ഴി​ക്കോ​ട്: പൊ​ലീ​സ്​ യൂണിഫോ​മി​ൽ വ​നി​ത എ​സ്. ഐ​യു​ടെ 'സേ​വ്​ ദി ​ഡേ​റ്റ്'​ ഫോ​​ട്ടോ ഷൂ​ട്ട് ചിത്രങ്ങള്‍ വിവാദമാകുന്നു. സി​റ്റി പൊ​ലീ​സി​ലെ വ​നി​ത എ​സ്.​ഐ​യു​ടെ ഫോ​​​ട്ടോ​ഷൂ​ട്ടാ​ണ്​ സാമൂഹിക മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യും സേ​ന​യി​ൽ വി​വാ​ദ​വു​മാ​യ​ത്. 

യൂണി​ഫോ​മി​ലെ ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ളും പേ​രു​ള്‍പ്പെ​ടെ സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ഓ​ഫ് പൊ​ലീ​സ് എ​ന്നെ​ഴു​തി​യ നെ​യിം പ്ലേ​റ്റ്, എ​സ്‌ ഐ​യാ​യി​രി​ക്കെ ല​ഭി​ച്ച മെ​ഡ​ലും യൂ​ണി​ഫോ​മി​ല​ണി​ഞ്ഞാ​ണ് എ​സ്‌ ഐ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്.   നേര​ത്തേ​യു​ള്ള ഉ​ത്ത​ര​വ് ലം​ഘി​ക്കും വി​ധ​ത്തി​ലാ​ണ് ഇതെന്നും യൂ​ണി​ഫോ​മി​നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന​ത് ആണെന്നുമാണ് സേ​ന​യി​ലെ ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്.  പൊലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന്  2015-ല്‍ തന്നെ ഡി.ജി.പിയുടെ ഉത്തരവുണ്ട്. ടി.പി സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കേയാണ് സേനാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് ഉത്തരവിറക്കിയത്. സേ​നാം​ഗ​ങ്ങ​ള്‍ വ്യ​ക്തി​പ​ര​മാ​യ സാമൂ​ഹിക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ പ്രൊ​ഫൈ​ലു​ക​ളി​ല്‍ ഔ​ദ്യോ​ഗി​ക വേ​ഷം ധ​രി​ച്ച ഫോ​ട്ടോ​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് അ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത്​ എ​ന്നാ​ണ്​ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​.  

Related News