'ചേച്ചിയോട് കൂടുതൽ ഇഷ്ടം', ആലുവയിൽ 14-കാരി വീടുവിട്ടിറങ്ങി, എത്തിയത് ബെംഗളൂരുവിൽ

  • 08/12/2021

കൊച്ചി: ആലുവയിൽ  14-കാരി വീടുവിട്ടിറങ്ങിയത് മാതാപിതാക്കൾക്ക് ചേച്ചിയോട് ഇഷ്ടക്കൂടുതൽ എന്ന് ധരിച്ച്. കാണാതായ പെൺകുട്ടിയെ  ബെംഗളുരുവിൽ ഒരു മലയാളി കച്ചവടക്കാരനാണ് കണ്ടെത്തിയത്.  ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നി സംസാരിച്ചപ്പോഴായിരുന്നു കാര്യം മനസിലായത്. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. 

അമ്മയുമായി വഴക്കിട്ട് ഒമ്പതാംക്ലാസ്സുകാരി കഴിഞ്ഞ ദിവസം  ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങിയത്.  ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും, തന്നോട് സ്നേഹമില്ലെന്നും പറഞ്ഞായിരുന്നു  അമ്മയുമായി വഴക്കിട്ടതും, പിന്നാലെ വീട് വിട്ടിറങ്ങിയതും. 

ആലുവ യുസി കോളേജിന് സമീപത്തുള്ള  പെൺകുട്ടിയെയാണ് വീട് വിട്ടിറങ്ങിയത്. പരാതി ലഭിച്ചതോടെ പൊലീസ്  അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ  പറവൂർക്കവലയിലേക്ക് പെൺകുട്ടി  പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല. തന്നെ അന്വേഷിക്കണ്ട, എന്ന് കത്തെഴുതി വെച്ചാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ചെറിയ ഒരു ബാഗ് മാത്രമായിരുന്നു  പെൺകുട്ടി കയ്യിൽ കരുതിയത്.

Related News