വൈസ് ചാന്‍സിലര്‍ നിയമനങ്ങളിലെ രാഷ്ട്രീയം: അതൃപ്തിയറിയിച്ച് ഗവര്‍ണര്‍

  • 10/12/2021

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ്ചാന്‍സിലര്‍ നിയമനങ്ങളില്‍ രാഷ്ട്രീയം കലരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആവശ്യമെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണ്. 
                 ചാന്‍സിലര്‍ പദവി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കാന്‍ താന്‍ തയാറാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. അടുത്തിടെ നടന്ന കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനമാണ് ഗവര്‍ണറെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
                  കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇക്കാര്യവും കത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. 

Related News