പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ട, ഭരണത്തില്‍ ഇടപെടരുത്; പാര്‍ട്ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

  • 11/12/2021

കണ്ണൂര്‍: ഭരണത്തില്‍ പാര്‍ട്ടിക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. 
         പൊലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുത്. നേരത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒരു വിഷയവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ വിളിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.ഏതെങ്കിലും സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇടപെടല്‍ നടത്തേണ്ടി വന്നാല്‍ പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ചിലതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News