പെരിയ ഇരട്ടക്കൊലപാതകം: കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു

  • 11/12/2021

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍,കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ  കേസില്‍  പ്രതിചേര്‍ത്ത മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ളവരോട് സി.ബി.ഐ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ഈമാസം 15ന് കൊച്ചി സി.ബി.ഐ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചത്.
             24 പ്രതികളുള്ള കേസില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം നേതാക്കളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ്, കെ മണികണ്ഠന്‍, ബാലകൃഷ്ണന്‍, മണി എന്നിവര്‍ക്കാണ് കൊച്ചി എ.സി.ജെ.എം കോടതി നോട്ടീസ് നല്‍കിയത്.

Related News