യുവാവിനെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി; കൊല്ലപ്പെട്ടത് വധശ്രമക്കേസില്‍ ഒളിവിലിരിക്കെ

  • 11/12/2021

തിരുവനന്തപുരം: പോത്തന്‍കോട് യുവാവ് കൊല്ലപ്പെട്ടത് വധശ്രമക്കേസില്‍ ഒളിവില്‍ കഴിയവെ. ആറ്റിങ്ങലിലെ വധശ്രമക്കേസില്‍ ഒളിവിലിരിക്കെ പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനാണ് വെട്ടേറ്റത്. അക്രമിസംഘം സുധീഷിന്റെ കാൽ വെട്ടിയെടുത്തശേഷം അര കിലോമീറ്റർ അകലെ റോഡിൽ വലിച്ചെറിയുകയായിരുന്നു. സുധീഷ് ഓടി വീടിനകത്തു കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീടിന്റെ ജനലും വാതിലും ആക്രമിച്ച ശേഷം വീടിനകത്തു വെച്ച് വെട്ടുകയായിരുന്നു.
        ദേഹം മുഴുവന്‍ വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായിരുന്നില്ല. 
           ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. 12 അംഗ സംഘമാണ് അക്രണത്തിന് പിന്നില്‍. ആറ്റിങ്ങല്‍ സംഭവവുമായി ബന്ധപ്പെട്ട് സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

Related News