കണ്ണൂരില്‍ എം.വി ജയരാജന്‍ സി.പി.എം സെക്രട്ടറിയായി തുടരും

  • 12/12/2021

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. മാടായി എരിപുരത്ത് നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. 
               ഏകകണ്‌ഠേനെയാണ് എം.വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. കണ്ണൂരിലെ എടക്കാട് മണ്ഡലത്തില്‍ നിന്നും എം.വി ജയരാജന്‍ രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2019 മാര്‍ച്ച് മുതല്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജന് ജില്ലാ സമ്മേളനത്തില്‍ വീണ്ടും സ്ഥാനം ലഭിക്കുകയായിരുന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സി.പി.എം സമ്മേളന കാലത്തെ ആദ്യ ജില്ലാ സമ്മേളനമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. 

Related News