കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 12/12/2021

കൊച്ചി: ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ തീവ്രവാദപരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 
     ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെയാണ്  ഡി.ഐ.ജി സസ്‌പെന്‍ഡ് ചെയ്തത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചത്.
      ആരോപണം കോടതി തള്ളി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിന്റെ പരാമര്‍ശം ഗൂഡലക്ഷ്യത്തോടെയാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ അന്വേഷണത്തിനും സാധ്യതയുണ്ട്.

Related News