കേരളത്തിലും ഒമിക്രോണ്‍

  • 12/12/2021

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. ബ്രിട്ടനില്‍നിന്ന് അബൂദബി വഴി ഇയാള്‍ ഈമാസം ആറിനാണ് കൊച്ചിയിലെത്തിയത്. 
            രോഗിയുടെ ഭാര്യയും അമ്മയും കൊവിഡ് പോസിറ്റീവാണ്. രോഗിക്ക് മറ്റു സമ്പര്‍ക്കങ്ങളില്ല.  ഒപ്പം വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Related News