സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ല: നിര്‍മല സീതാരാമന്‍

  • 13/12/2021

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം. 
                പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ആര്‍.ബി.ഐ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ധനമന്ത്രിയുടെ വിശദീകരണം. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴ് പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. 
                നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍.ബി.ഐ സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

Related News