നെടുമ്പാശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്പിളുകള്‍ ഒമിക്രോണ്‍ പരിശോധനക്ക് അയച്ചു

  • 13/12/2021

കൊച്ചി: ഇന്നലെ വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്നെത്തിയ രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിള്‍സ് ഒമിക്രോണ്‍ ജനിതക പരിശോധനക്ക് അയച്ചു. 
           ഇന്നലെ കേരളത്തില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നും അബൂദബി വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യക്കും അമ്മയ്ക്കും കൊവിഡ് പോസിറ്റീവാണ്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.


Related News