സമരം ചെയ്തവര്‍ക്ക് തീവ്രവാദമെന്ന റിപ്പോര്‍ട്ട്; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി

  • 14/12/2021

ആലുവ: മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദി ബന്ധമെന്ന് റിപ്പോര്‍ട്ട് നല്‍കിയ നടപടിയില്‍ നേരിട്ട് ഇടപെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ റൂറല്‍ എസ്പിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. സംഭവത്തില്‍ കേസ് ഫയലുകള്‍ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയേയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചേദിക്കുകയും ചെയ്തിട്ടുണ്ട്. 
                             അതേസമയം മുഖ്യമന്ത്രി വിളിപ്പിച്ചതിന് പിന്നാലെ ആലുവ സി.ഐ സൈജു പോള്‍ അവധിയില്‍ പ്രവേശിച്ചു. അവധിയില്‍ പ്രവേശിച്ചത് കേസുമായി ബന്ധപ്പെട്ടല്ലെന്നും ആരോഗ്യ കാരണത്താലാണെന്നുമാണ് ഇതുസംബന്ധിച്ച് പൊലിസ് നല്‍കുന്ന വിശദീകരണം. മൊഫിയയുടെ ആത്മഹത്യയില്‍ സി.ഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് പൊലിസ് തീവ്രവാദ ബന്ധം ആരോപിച്ചത്. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പി വിശദീകരണം തേടുകയും രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Related News