ഒമിക്രോണ്‍: കേരളത്തില്‍ നാലുപേര്‍ക്കു കൂടി സ്ഥിരീകരിച്ചു

  • 15/12/2021

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയാകുന്നു. ഇന്ന് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരച്ച രണ്ടുപേര്‍. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോണ്‍. മറ്റൊരാള്‍ എറണാകുളം സ്വദേശിയാണ്. ഇയാള്‍ കോംഗോയില്‍ നിന്ന് വന്നതാണ്. നാലാമത്തെയാള്‍ തിരുവനന്തപുരത്ത് യു.കെയില്‍നിന്ന് വന്ന 22കാരിയാണ്.

ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം അഞ്ചായി.

Related News