വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവം; സസ്പെൻഡ് ചെയ്ത എസ്ഐയെ തിരിച്ചെടുത്തു

  • 14/01/2022

തിരുവനന്തപുരം: പുതുവർഷത്തലേന്ന് പൊലീസ് പരിശോധനയിൽ സഹികെട്ട് വിദേശ പൗരൻ റോഡിൽ മദ്യം റോഡരികിൽ ഒഴുക്കി കളഞ്ഞ സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐയെ തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്ഐ ഷാജിയെയാണ് സർവീസിലേക്ക് തിരിച്ചെടുത്തു. ഇയാളെ പൂന്തുറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയെക്കും. 

ഡിസംബർ 31നാണ് സംഭവം. ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്ക് പോകുന്ന വഴിയേ വിദേശ പൗരനെ പൊലീസ് തടഞ്ഞു. ബിൽ കാണിക്കാതെ മദ്യം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് വാശി പിടിച്ചതോടെ വിദേശ പൗരൻ മദ്യം റോഡരികിൽ ഒഴുക്കി കളഞ്ഞു. ബിൽ വാങ്ങാൻ മറന്നെന്ന് അറിയിച്ചിട്ടും പൊലീസ് വഴങ്ങിയിരുന്നില്ല.

മദ്യം ഒഴുക്കി കളഞ്ഞതിന് ശേഷം ഇയാൾ ബിവറേജിൽ പോയി ബിൽ വാങ്ങി പൊലീസിനെ കാണിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായി. എസ്ഐയെ ഡിജിപി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. മന്ത്രി ശിവൻകുട്ടി വിദേശിയെ നേരിട്ട് പോയി സന്ദർശിച്ചു. മന്ത്രി റിയാസ് പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.


Related News