മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മ്മിച്ച എഞ്ചിനീയര്‍ക്ക് ബ്രിട്ടനില്‍ പ്രതിമ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

  • 16/01/2022

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ ബ്രിട്ടനില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ജോൺ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഈ കാര്യം വ്യക്തമാക്കിയത്. പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. 'കേണല്‍  ജോൺ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി.  ഇദ്ദേഹത്തിന്‍റെ ഒരു പ്രതിമ ഇദ്ദേഹത്തിന്‍റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബർലിയിൽ തമിഴ്നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും'- സ്റ്റാലിന്‍റെ ട്വീറ്റ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കാംബർലിയിലെ തമിഴ് വിഭാഗക്കാര്‍ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്നും എം.കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. 

1858ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽനിന്ന്, ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദംകരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ വീടുകളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രംകൂടെ ആളുകൾ വയ്ക്കാറുണ്ട്. 

Related News