മമ്മൂട്ടിക്ക് കൊവിഡ്; 'സിബിഐ 5' ഷൂട്ടിങ് നിര്‍ത്തിവെച്ചു

  • 16/01/2022

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. മ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടി കൊവിഡ് പോസിറ്റീവ് ആയതോടെ  'സിബിഐ 5'ന്‍റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‍തത് ഡിസംബര്‍ രണ്ടാംവാരമാണ്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തന്‍റെ പ്രശസ്‍ത കഥാപാത്രമായ 'സേതുരാമയ്യരാ'വാന്‍ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്.

Related News