കിടപ്പിലായ ഭാര്യയെ വിഷം കൊടുത്തു കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു

  • 16/01/2022

ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന  ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79) ,ഭാര്യ ലീലാമ്മ (75)  എന്നിവരാണ് മരിച്ചത്. 

വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ അപ്പച്ചനെ രാവിലെ അയൽവാസികൾ കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലീലാമ്മയുടെ മൃതദേഹം വീടിനുള്ളിൽ  കണ്ടെത്തിയത്. ലീലാമ്മ രോഗംമൂലം കിടപ്പിലായിരുന്നു. അപ്പച്ചനും അടുത്തിടെ രോഗം പിടിപെട്ടു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Related News