യുവതിക്കൊപ്പം ബലമായി ചേർത്തുനിർത്തി ചിത്രങ്ങളെക്കും, തുടര്‍ന്ന് ഭീഷണി; മലപ്പുറത്ത് ഹണിട്രാപ്പ് സംഘം പിടിയിൽ

  • 18/01/2022

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഹണി ട്രാപ്പ് കേസില്‍ ഒരു സ്ത്രീയടക്കം ഏഴ് പേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂര്‍ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, റഷീദ്, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശികളായ മുബാറക്ക്, നസറുദീന്‍ എന്നിവരാണ് പിടിയിലായത്.

ബ്ലാക്ക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് ഏഴംഗ സംഘം പൊലീസിന്‍റെ പിടിയിലായത്. രണ്ടാഴ്ച മുമ്പ് ഫസീല മിസ്ഡ് കോളിലൂടെ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപെട്ടു. അടുപ്പം സ്ഥാപിച്ച ഫസീല യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ വാഹനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേര്‍ കൂടി വാഹനത്തില്‍ കയറി. ഫസീലയെയും യുവാവിനെയും ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി.

Related News