കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധർ; ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദഗ്ധർ

  • 18/01/2022

തിരുവനന്തപുരം: കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദഗ്ധർ പറയുന്നു. പരിശോധന നടത്തുന്ന മൂന്നിലൊരാൾക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആർ എക്കാലത്തേയും വലിയ നിരക്കിൽ. രണ്ടാം തരംഗത്തിൽ 29.5 ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27 ശതമാനമായി. ജലദോഷപ്പനി പോലെയോ യാതൊരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെൽറ്റയല്ല ഒമിക്രോൺ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗധർ ഉറപ്പിക്കുന്നത്. 

അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോൺ പരിശോധനക്കുള്ള എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റ് എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി.

ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ ശരാശരി 79456 കേസുകൾ ചികിൽസിൽ ഉണ്ടായിരുന്നതിൽ 0.8ശതമാനം പേർക്ക് മാത്രമണ് ഓക്‌സിജൻ കിടക്കകൾ ആവശ്യമായി വന്നതെങ്കിൽ 41ശതമാനമായി വർധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വർധനയുണ്ട്. 10ശതമാനമാണ് വെന്റിലേറ്റർ ചികിൽസ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങൾ വേണ്ടവരിലെ വർധന 29ശതമാനവുമായിട്ടുണ്ട്. സി എഫ് എൽ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ഘട്ടത്തിൽ സർക്കാർ. അല്ലാത്ത പക്ഷം കൊവിഡ് തീവ്ര പരിചരണം ഉൾപ്പെടെ പാളാൻ സാധ്യത ഉണ്ട്.

Related News