അമിതവേഗത്തിലെത്തിയ ബൈക്കില്‍നിന്ന് പെണ്‍കുട്ടി വീണു, നടുറോഡില്‍ കൂട്ടത്തല്ല്; വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു

  • 19/01/2022

തൃശ്ശൂ‌‌‌ർ: തൃശൂർ ചീയാരത്ത് അമിതവേഗത്തിലെത്തിയ ബൈക്കില്‍നിന്ന് പെണ്‍കുട്ടി വീണതിനെച്ചൊല്ലി നാട്ടുകാരും കോളേജ് വിദ്യാര്‍ഥിയും തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. 

ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥിയായ അമലും സഹപാഠിയായ പെണ്‍കുട്ടിയും ബൈക്കില്‍ വരുന്നതിനിടെ പെണ്‍കുട്ടി ബൈക്കില്‍നിന്ന് വീണു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

അമലും സഹപാഠികളും ഭക്ഷണം കഴിക്കാനായാണ് ബൈക്കുകളില്‍ കോളേജില്‍നിന്ന് ടൗണിലേക്ക് വന്നത്. ഇതിനിടെ അമലിന്റെ ബൈക്കിന്റെ മുന്‍ഭാഗം ഉയരുകയും പിന്നിലിരുന്ന സഹപാഠിയായ പെണ്‍കുട്ടി വീഴുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ബൈക്കുമായി റേസിങ് നടത്തിയതാണ് പെണ്‍കുട്ടി വീഴാന്‍ കാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. അതേസമയം, അപകടമുണ്ടായതിന് പിന്നാലെ അമല്‍ നാട്ടുകാരിലൊരാളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടകര സ്വദേശിയായ ഡേവിസിനാണ് അമലില്‍നിന്ന് മര്‍ദനമേറ്റത്. പിന്നീട് അമലിനെ നാട്ടുകാര്‍ മര്‍ദിച്ചപ്പോള്‍ ഡേവിസ് കല്ല് കൊണ്ട് വിദ്യാര്‍ഥിയുടെ തലയ്ക്കടിക്കുകയും ചെയ്തു. 

Related News