അതിതീവ്ര കൊവിഡ് വ്യാപനം: അരലക്ഷവും കടന്ന് പ്രതിദിന രോഗികളെത്തിയേക്കും, പിന്നീട് കുറഞ്ഞു തുടങ്ങും

  • 20/01/2022

തിരുവനന്തപുരം: അതിതീവ്ര കൊവിഡ് വ്യാപനത്തിൽ അരലക്ഷവും കടന്ന് പ്രതിദിന രോഗികളെത്തിയേക്കും. നിലവിലെ വ്യാപനതോതനുസരിച്ച് 10 ദിവസത്തോടെ പീക്കിലെത്തി പിന്നീട് കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്നലെയോടെ പ്രതിദിന കേസുകൾ രണ്ടാംതരംഗത്തെ മറികടന്നെങ്കിലും അന്നത്തെ കണക്കിലെ പകുതി രോഗികൾ പോലും ഇപ്പോഴും ഐസിയുകളിലും വെന്റിലേറ്ററിലുമില്ലയെന്നതാണ് ചെറിയൊരു ആശ്വാസമെങ്കിലും നിത്യേന ഉയരുന്ന ഈ കണക്കുകൾ ആശങ്കയേറ്റുന്നുണ്ട്.

ഇന്നലെ നാൽപ്പത്തിയാറായിരം കടന്ന കോവിഡ് കേസുകൾ ഇനിയും മുന്നോട്ടു തന്നെ കുതിക്കുമെന്ന കാര്യത്തിൽ വിദഗ്ദർക്കിടയിൽ തർക്കമില്ല. ഏതുവരെ പോകുമെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇന്നലെയുണ്ടായതിന്റെ ഇരട്ടിവരെ പോകാമെന്നും അതിനെയും മറികടന്നേക്കാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്. എന്നാൽ സർക്കാർ കണക്കുകൂട്ടലുകൾ തെറ്റിച്ച് മൂന്നാംതരംഗം ഇതിനോടകം കുതിച്ച് മുകളിലെത്തിക്കഴിഞ്ഞു. 

ഇതിനാൽത്തന്നെ സർക്കാർ കണക്കാക്കിയ അതേസമയം, വാക്‌സിനേഷൻ, മുൻരോഗബാധ കാരണമുള്ള പ്രതിരോധം, ഇവ രണ്ടും ചേർന്ന ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നിവയെല്ലാം ചേർന്ന് സാധ്യതകൾ മുൻകൂട്ടിക്കണ്ട് നിഗമനത്തിലെത്തുന്നത് പ്രയാസമാണെന്നും വിലയിരുത്തപ്പെടുന്നു. പീക്കിലെത്തുന്ന സമയം മാറ്റിനിർത്തിയാലും, സംഖ്യകൾ വലിയ തോതിലുയരുമെന്നും ഇത് ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.

Related News